Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലാം തവണയും ജര്‍മനിയുടെ തലപ്പത്തേക്ക് മെര്‍ക്കല്‍

ഫലം മെര്‍ക്കലിനു അനുകൂലം?

നാലാം തവണയും ജര്‍മനിയുടെ തലപ്പത്തേക്ക് മെര്‍ക്കല്‍
, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (07:43 IST)
എക്സിറ്റ്പോള്‍ ഫലം പുറത്തുവന്നപ്പോള്‍ നാലാം തവണയും ജയം അംഗല മെര്‍ക്കലിനായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നാലാം തവണയും ജര്‍മനിയുടെ തലപ്പത്തേക്ക് ചാന്‍സലര്‍ (പ്രധാനമന്ത്രി) അംഗല മെര്‍ക്കല്‍. വിജയം അനുകൂലമാണെങ്കിലും വോട്ടില്‍ വന്‍ കുറവുണ്ടാകുമെന്നാണ് സൂചന. 
 
2013നേക്കാൾ വൻതോതിലായിരിക്കും ഇത്തവണ വോട്ടുശതമാനത്തിൽ ഇടിവുണ്ടാകുക. 2013ല്‍ 41.7% വോട്ടായിരുന്നു ലഭിച്ചതെങ്കില്‍ ഇത്തവണ 32.5 ശതമാനം വോട്ട് മാത്രമായിരിക്കും ലഭിക്കുക. ഇത്തവണ മാർട്ടിൻ ഷൂൾസ് നേതൃത്വം  നൽകുന്ന മുഖ്യ പ്രതിപക്ഷമായ എസ്ഡിപിക്ക് 20 ശതമാനം വോട്ട്. 
 
കാത്തിരിക്കുന്നത് അസാധാരണങ്ങളായ വെല്ലുവിളികളാണെന്ന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു മെർക്കൽ പറഞ്ഞിരുന്നു. മികച്ച ഫലം പ്രതീക്ഷിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ശുചിത്വം അടിച്ചേല്‍പ്പിക്കേണ്ടതല്ല, എങ്കിലും രാജ്യത്തിനായി ഞാനും ഒത്തുചേരാം‘: മോദിക്ക് മറുപടി കത്തുമായി മമ്മൂട്ടി