Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുതലമുറയ്ക്ക് മാതൃകയായി ഒരു മുത്തച്ഛന്‍; 81വയസില്‍ ഹൈസ്‌കൂള്‍ പാസാകാന്‍ പരീക്ഷയെഴുതുന്നു !

കൌമാരക്കാരെ കടത്തി വെട്ടി ഈ മുത്തച്ഛന്‍; എങ്ങനെയാണെന്നോ?

palasthin
പാലസ്തീന്‍ , ബുധന്‍, 7 ജൂണ്‍ 2017 (12:07 IST)
പഠിക്കാന്‍ പ്രായം ഒരു പ്രശനമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പാലസ്തീന്‍ സ്വദേശിയായ ഒരു മുത്തച്ഛന്‍. പ്രായം 81 ആയെങ്കിലും ഹൈസ്‌കൂള്‍ പാസാവുകയാണ് അബ്ദുല്‍ ഖദര്‍ അബു അജ്മയയുടെ ലക്ഷ്യം. ഹൈസ്‌കൂള്‍ ഡിപ്ലോമ സര്‍ട്ടിഫിക്ക് കൈയ്യില്‍ കിട്ടുന്നതുവരെ കഠിനമായി പരിശ്രമിക്കുമെന്ന് ഇദ്ദേഹം പറയുന്നു.
 
14 മക്കളുടെ പിതാവായ വൃദ്ധന്‍ പരീക്ഷയെഴുതിയിരുന്നെങ്കിലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈവര്‍ഷം ജയപ്രതീക്ഷയിലാണ് 36 പേരകുട്ടികളുള്ള ഈ മുത്തച്ഛന്‍. ദിവസവും അഞ്ച് മണിക്കൂര്‍ ആണ് പഠനത്തിനായി മാറ്റിവെക്കുന്നത്. പഠനത്തിന് പ്രായം തടസമല്ല. പുതുതലമുറയ്ക്ക് മാതൃകയാകുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിയെക്കൊണ്ട് സാധാരണക്കാർക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ല: വിമര്‍ശനവുമായി ബിജെപി എം എല്‍ എ