Webdunia - Bharat's app for daily news and videos

Install App

പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പരസ്യമായി തൂക്കിലേറ്റി, നേരില്‍ കാണാന്‍ പറ്റാത്തവര്‍ക്കായി ലൈവ് ടെലിക്കാസ്റ്റും! - സംഭവം ഇറാനില്‍

കുട്ടിയെ പീഡിപ്പിച്ച് കൊന്നയാള്‍ക്ക് വധശിക്ഷ

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (07:43 IST)
ചെറിയ പെണ്‍കുട്ടിയെ അടക്കം രണ്ട് പേരെ ബലാത്സംഗം ചെയ്ത യുവാവിനെ ഇറാന്‍ സര്‍ക്കാര്‍ പരസ്യമായി തൂക്കിലേറ്റി. ഇനിയാരും കുറ്റം ആവര്‍ത്തിക്കാതിരിക്കാനാണ് പരസ്യ വധശിക്ഷ നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
 
ഇറാനിലെ അര്‍ദെബില്‍ പ്രവിശ്യയിലെ പര്‍സാബാദിലാണ് സംഭവം. ഇസ്മാഈല്‍ ജാഫര്‍ സാദിഹ് എന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. തൂക്കിലേറ്റുന്നത് നേരില്‍ കാണാന്‍ കഴിയാത്തവര്‍ക്കായി സംഭവം സര്‍ക്കാര്‍ ലൈവ് ടെലിവിഷന്‍ ചെയ്യുകയും ചെയ്തു.
 
കഴിഞ്ഞ ജൂണ്‍ 19നാണ് ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ ഇസ്മാഈല്‍ ജാഫര്‍ സാദിഹ് തട്ടിക്കൊണ്ട് പോവുകയും പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. പ്രതിയുടെ വീട്ടില്‍ നിന്നാണ് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റിലായ പ്രതി കുറ്റമേല്‍ക്കുകയും ചെയ്തു.
 
ഓഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയായി. പ്രതിയെ സപ്തംബറില്‍ തൂക്കിലേറ്റുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. പ്രതി രണ്ട് വര്‍ഷം മുമ്പ് മറ്റൊരു സ്ത്രീയെയും ബലാല്‍സംഗം ചെയ്തു കൊന്നിരുന്നു. ഇക്കാര്യം പ്രതിഉ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

അടുത്ത ലേഖനം
Show comments