Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാതാരം കാഞ്ചന മോയിത്രയെ അപമാനിക്കാന്‍ ശ്രമം !

നടിക്കു നേരെ പീഡന ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍ !

സിനിമാതാരം കാഞ്ചന മോയിത്രയെ അപമാനിക്കാന്‍ ശ്രമം !
കൊല്‍ക്കത്ത , ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (16:29 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുമ്പോള്‍ കൊല്‍ക്കത്തയില്‍ മറ്റൊരു നടിക്കെതിരെ ആക്രമണ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. തെലുങ്ക് നടിയായ കാഞ്ചന മോയിത്രയ്ക്കു നേരെയാണ് ആക്രമണശ്രമമുണ്ടായത്. സംഭവമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
കൊല്‍ക്കത്തിയിലെ സിരിതി ക്രോസിങിന് സമീപം പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങുമ്പോഴാണ് നടി സഞ്ചരിച്ച കാര്‍ മൂന്നങ്ക സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. മദ്യപിച്ചെത്തിയ മൂന്നുപേര്‍ നടിയുടെ കാര്‍ തടയുകയും താക്കോല്‍ ഊരിയെടുത്ത ശേഷം നടിയെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചിറക്കി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കാഞ്ചന നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് രണ്ടു പേര്‍ പിടിയിലാകുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആണ്‍കുട്ടികളുമായി സൗഹൃദം; പതിമൂന്ന് വയസ്സുകാരിയായ മകളോട് അച്ഛന്‍ ചെയ്തത്...