ലോകത്തെ ‘ഗ്രീനെസ്റ്റ്’ നായ ടബ്ബി യാത്രയായി
ലോകത്തെ ‘ഗ്രീനെസ്റ്റ് ഡോഗ്’ എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ടബ്ബി എന്ന നായ യാത്രയായി. 2011 മാത്രം 26,000 പ്ലാസ്റ്റിക്ക് ബോട്ടിലുകളാണ് ടബ്ബി തെരുവോരങ്ങളില്‍ നിന്നും കണ്ടെത്തി നശിപ്പിച്ചത്. ദിവസേനയുള്ള നടത്തത്തില്‍ തെരുവോരങ്ങളില്‍ കാണുന്ന പ്
ലോകത്തെ ‘ഗ്രീനെസ്റ്റ് ഡോഗ്’ എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ടബ്ബി എന്ന നായ യാത്രയായി. 2011 മാത്രം 26,000 പ്ലാസ്റ്റിക്ക് ബോട്ടിലുകളാണ് ടബ്ബി തെരുവോരങ്ങളില്‍ നിന്നും കണ്ടെത്തി നശിപ്പിച്ചത്. ദിവസേനയുള്ള നടത്തത്തില്‍ തെരുവോരങ്ങളില്‍ കാണുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ പല്ല്കോണ്ട് കടിച്ച് മുറിച്ച് നശിപ്പിക്കുകയായിരുന്നു ടബ്ബിയുടെ പ്രധാന വിനോദം.
‘സമാനതകളില്ലാത്ത കഴിവാണ് ടബ്ബിയുടേത്. അസാധാരണമായ സംഭവം എന്നല്ലാതെ ടബ്ബിയുടെ കഴിവിനേക്കുറിച്ചൊന്നും പറയാനില്ല. അതുകൊണ്ടുതന്നെ ടബ്ബിയുടെ പേര് ഗിന്നസ് ബുക്കില്‍ എത്തിയതില്‍ വളരേ ഏറെ സന്തോഷമുണ്ട്’ - ഗിന്നസ് ബുക്ക് പ്രതിനിധി പറഞ്ഞു.
ഇക്കഴിഞ്ഞ 13 വര്‍ഷത്തിനിടെ ടബ്ബി 50,000ല്‍ അധികം ബോട്ടിലുകള്‍ ഇത്തരത്തില്‍ നശിപ്പിച്ചുണ്ടെന്ന് നായയുടെ ഉടമയായ സാന്ദ്ര ഗില്‍മോര്‍ പറഞ്ഞു. പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ കാണുമ്പോള്‍ മറ്റ് നായകള്‍ കളിക്കാറുള്ളതുപോലെ ടബ്ബി കളിക്കാറില്ല. പ്ലാസ്റ്റിക്ക് നശിപ്പിക്കേണ്ട ഒരു വസ്തുവാണെന്ന കാഴ്ചപ്പാടോടെയാണ് ടബ്ബി പ്ലാസ്റ്റിക്കിനെ കാണാറെന്നും ഗില്‍മോര്‍ പറഞ്ഞു.