വോണ്‍ അശ്ലീല എസ്‌എംഎസ് വിവാദത്തില്‍!
മെല്‍ബണ്‍ , ഞായര്‍, 19 ഡിസംബര്‍ 2010 (12:18 IST)
വിവാദ താരമായ മുന്‍ ഓസ്ട്രേലിയ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ ഇപ്പോള്‍ ഒരു അശ്ലീല എസ്‌എംഎസ് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. തരംതാണ വിവാദത്തില്‍ പെട്ട വോണിനെ പുതിയ കാമുകി ലിസ് ഹര്‍ളിയും കൈയ്യൊഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.ഭര്‍ത്തൃമതിയായ ഒരു സ്ത്രീക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണ് വോണിനെ വെട്ടിലാക്കിയിരിക്കുന്നത്. മെല്‍ബണിലെ ഷെയ്ന്‍ വോണ്‍ ഫൌണ്ടേഷന്റെ ഓഫീസിന് എതിര്‍വശത്തുള്ള ഒരു കടയിലെ ജോലിക്കാരിയായ അഡെലെയാണ് വോണിന്റെ അശ്ലീല എസ്‌എംഎസുകള്‍ കാരണം പൊറുതിമുട്ടിയത്.കടയില്‍ വച്ച് കണ്ടു മുട്ടിയ അഡെലെയും വോണും പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി. മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും വോണിന്റെ എസ്‌എംഎസുകളുടെ മട്ട് മാറി, അശ്ലീലതയുടെ കൊടുമുടിയിലെത്തി. ദു:ഖിതയായ അഡെലെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്തു.അഡെലെയുമായി സുഹൃദ്ബന്ധം സ്ഥാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വോണും ലിസും തമ്മില്‍ ഇംഗ്ലണ്ടില്‍ വച്ച് കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും എന്ന് ഒരു ഓസ്ട്രേലിയന്‍ മാധ്യമം വെളിപ്പെടുത്തുന്നു. വോണിന്റെ പ്രകടനം ട്വിറ്ററിലും ചൂടുള്ള ചര്‍ച്ചയായി മാറിയതോടെ ലിസും വോണിനെ കൈവിട്ടു എന്ന് വ്യക്തമാണ്. അവര്‍ വോണിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകുന്നു എന്ന വാര്‍ത്ത നിഷേധിക്കുകയും അകന്നു കഴിയുന്ന ഭര്‍ത്താവ് അരുണ്‍ നായരുമായി ഉടനൊരു വിവാഹമോചനത്തിനില്ല എന്നും അവര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
Follow Webdunia malayalam