Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമാധാനത്തിന്‍റെ സന്ദേശവുമായി നബിദിനം

സമാധാനത്തിന്‍റെ സന്ദേശവുമായി നബിദിനം
, വ്യാഴം, 24 ഡിസം‌ബര്‍ 2015 (09:17 IST)
സമാധാനത്തിന്‍റെ നറുസന്ദേശവുമായി വീണ്ടും നബിദിനം. ലോകമെങ്ങുമുള്ള ആഘോഷങ്ങള്‍ക്കൊപ്പം കേരളത്തിലും മുഹമ്മദ് നബിയുടെ ജന്‍‌മദിനം ആഘോഷിക്കുകയാണ്. 
 
ഘോഷയാത്ര നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പ്രവാചകന്‍റെ പിറന്നാള്‍ നാടെങ്ങും ആഘോഷിക്കുന്നു. പിറന്നാളിലുള്ള സന്തോഷപ്രകടനമായി മൌലിദാഘോഷവും നടക്കുന്നുണ്ട്. നിറഞ്ഞ മനസോടെയാണ് നബി ദിനത്തെ ലോകം വരവേല്‍ക്കുന്നത്.
 
പ്രപഞ്ചത്തിലെ സര്‍വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ശവുമായിട്ടാണ് മുഹമ്മദ് നബി വന്നത്. പ്രവാചകന്‍റെ തിരുപ്പിറവിയെത്തുടര്‍ന്ന് നിരവധി അത്ഭുതങ്ങള്‍ക്ക് ലോകം സാക്ഷിയായി. 
 
പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരകേന്ദ്രമായി, പാവങ്ങള്‍ക്ക് അത്താണിയായി, അശരണര്‍ക്ക് അഭയമായി, മര്‍ദ്ദിതര്‍ക്ക് രക്ഷകനായി പ്രവാചകന്‍ മാറി. പ്രബോധന വീഥിയില്‍ പ്രവാചകന്‍ സഹിച്ച ത്യാഗങ്ങള്‍ക്ക് കണക്കില്ല. പ്രവാചകന്‍റെ ജീവിതം പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ ലോകമുള്ള കാലത്തോളം നിലനില്‍ക്കുന്നതാണ്.

Share this Story:

Follow Webdunia malayalam