സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍; ലഷ്കര്‍ ഇ ത്വയിബ കമാൻഡർ അബു ദുജന കൊല്ലപ്പെട്ടു

ലഷ്കര്‍ ഇ ത്വയിബ ത്വയിബ കമാൻഡർ അബു ദുജന കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (11:04 IST)
ലഷ്കര്‍ ഇ ത്വയിബ കശ്മീർ കമാൻഡർ അബു ദുജന സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് അബു ദുജന കൊല്ലപ്പെട്ടത്. ചൊവ്വാഴ്​ച പുലർച്ചെ 4.30ഒാടെയാണ്​ ഏറ്റുമുട്ടൽ തുടങ്ങിയത്​. ദുജനയുടെ സഹായിയായ ആരിഫും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 
 
വീടിനുള്ളിൽ തീവ്രവാദികൾ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ വീടു വളയുകയായിരുന്നു. തുടർന്ന്​ ഇരുവിഭാഗവും ശക്തമായ വെടിവെപ്പ്​നടത്തി. വീടിനു പുറത്തെത്തിയ ദുജന സുരക്ഷാ സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നെന്ന്​സൈനിക വൃത്തങ്ങൾ അറിയിച്ചു.  
 
കശ്മീരിലെ ലഷ്കർ പ്രവർത്തനങ്ങളുടെ തലവനാണ് പാകിസ്ഥാൻ സ്വദേശിയായ ദുജന​. ദുജനയുടെ തലക്ക്​ സർക്കാർ 30ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ദുജനയുടെ ഏറ്റവും അടുത്തയാളായ അബു ഇസ്മായിലാണ്​ അമർനാഥ്​ യാത്രികർക്കെതിരെ ആക്രമണം നടത്തിയതെന്നാണ്​പൊലീസ്​കരുതുന്നത്​.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

അടുത്ത ലേഖനം
Show comments