സ്ത്രീകള്‍ കണ്ണില്‍ നോക്കുന്നുണ്ടെങ്കില്‍ സൂക്ഷിച്ചോ ; അതിന് പിന്നില്‍ ഒരു രഹസ്യമുണ്ട് !
കണ്ണില്‍ നോക്കി മനസ്സറിയാന്‍ കഴിവ് കൂടുതല്‍ സ്ത്രീകള്‍ക്കാണെന്ന് മലയാളി ഗവേഷക !
കണ്ണില്‍ നോക്കിയാല്‍ മനസ്സു വായിക്കാനുള്ള കഴിവ് കൂടുതല്‍ സ്ത്രീകള്‍ക്ക്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയും മലയാളിയുമായ വരുണ്‍ വാര്യരുടെ നേതൃത്വത്തില്‍ നടന്ന പഠനമാണ് കണ്ണില്‍ നോക്കി മനസ്സു വായിക്കാനുള്ള കഴിവ് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണെന്ന് കണ്ടെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 89,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ ഗവേഷണത്തിലൂടെയാണ് വരുണ്‍ ഇത് സ്ഥിരീകരിച്ചത്. കണ്ണില്‍ നോക്കി മനസ്സു വായിക്കാനുള്ള കഴിവ് ഡിഎന്‍എയുമായി ബന്ധപ്പെട്ടതാണെന്ന കണ്ടെത്തലിനൊപ്പമാണ് സ്ത്രീകള്‍ ഇക്കാര്യത്തില്‍ പുരുഷന്മാരെ കടത്തിവെട്ടുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണില്‍ നോക്കി മനസ്സ് വായിക്കുന്ന പരീക്ഷണം' 20 വര്‍ഷം മുന്‍പാണ് കേംബ്രിഡ്ജ് സര്‍വകലാശാല വികസിപ്പിച്ചെടുത്തത്.
സ്ത്രീകളിലെ ക്രോമസോം 3 യിലെ ചില ജനിതകവ്യതികരണങ്ങളാണ് കണ്ണില്‍ നോക്കി മനസ്സു വായിക്കാനുള്ള സ്ത്രീകളുടെ അധികശേഷിക്കു പിന്നിലെന്നും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ പുരുഷന്‍മാരില്‍ ക്രോമസോം 3യുടെ സ്വാധീനം ഗവേഷകര്‍ക്ക് ദര്‍ശിക്കാനായില്ല. ഐ ടെസ്റ്റിന് വിധേയരായ സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരെക്കാള്‍ മികച്ച സ്‌കോര്‍ ലഭിച്ചത്.