സ്മിത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ആരാധകര്‍; ഓസീസ് ടീം ചതിച്ചു, നായകനെ പുറത്താക്കണമെന്ന് സര്‍ക്കാര്‍

സ്മിത്ത്‌ പുറത്തേക്ക്?

Webdunia
ഞായര്‍, 25 മാര്‍ച്ച് 2018 (13:28 IST)
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ വെളിപ്പെടുത്തല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഓസീസ് ടീം രാജ്യത്തെ ചതിച്ചുവെന്ന വികാരം പങ്കുവച്ച് ആരാധകര്‍. ഇപ്പോഴിതാ, സംഭവത്തില്‍ സ്മിത്തിനെ പുറത്താക്കണമെന്ന അഭിപ്രായമാണ് സര്‍ക്കാരില്‍ ഉള്ളത്.
  
സാഹചര്യത്തിന്റെ സമ്മര്‍ദ്ദമായിരുന്നു അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന സ്മിത്തിന്റെ വെളിപ്പെടുത്തല്‍ ഓസീസിനെ കുരുക്കിലാക്കിയിരിക്കുകയാണ്. തങ്ങളുടെ ഭാഗത്തുവന്ന വലിയ പിഴവാണിതെന്നും മാന്യതയ്ക്ക് നിരക്കാത്തതാണെന്നും ഓസീസ് നായകന്‍ കുറ്റസമ്മതം നടത്തി. 
 
താനും ടീമും നേതൃസംഘവും മര്യാദകേട് കാട്ടിയെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ടീമിനെ നയിക്കുന്ന ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
 
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 43-ആം ഓവറിലാണ് വിവാദമായ സംഭവം. പന്ത് ഫീല്‍ഡുചെയ്ത ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ബാന്‍ക്രോഫ്റ്റ് മഞ്ഞനിറമുള്ള വസ്തു ഉപയോഗിച്ച് പന്തിന്റെ ഘടനമാറ്റുന്നതായി ടെലിവിഷന്‍ ദൃശ്യങ്ങളില്‍ തെളിയുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനം: ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണത്തിനെന്ന് റിപ്പോര്‍ട്ട്

തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments