Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍ സ്ഥാനം ഏതുനിമിഷവും തെറിക്കും’; വെളിപ്പെടുത്തലുമായി മുന്‍ താരം

‘കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍ സ്ഥാനം ഏതുനിമിഷവും തെറിക്കും’; വെളിപ്പെടുത്തലുമായി മുന്‍ താരം

‘കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍ സ്ഥാനം ഏതുനിമിഷവും തെറിക്കും’; വെളിപ്പെടുത്തലുമായി മുന്‍ താരം
ജോഹന്നാസ്ബർഗ് , ചൊവ്വ, 23 ജനുവരി 2018 (14:07 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് വിരാട് കോഹ്‌ലി അധികം നാള്‍ ഉണ്ടാകില്ലെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ ഗ്രെയിം സ്മിത്ത്.

ഇന്ത്യന്‍ ടീം നായകസ്ഥാനത്ത് കോഹ്‌ലി കൂടുതല്‍ നാള്‍ കാണുമെന്ന കാര്യത്തില്‍ ഉറപ്പില്ല. തീവ്രതയോടെ ക്രിക്കറ്റിനെ സമീപിക്കുന്ന അദ്ദേഹം മികച്ച കളിക്കാരന്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, സഹതാരങ്ങളുടെ കാര്യത്തില്‍ വിരാട് ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും സ്‌മിത്ത് പറഞ്ഞു.

ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ കോഹ്‌ലിക്കെതിരെ സംസാരിക്കുന്ന ആരുമില്ല. അദ്ദേഹത്തിന്റെ കളി മികവ് വര്‍ദ്ധിക്കുന്നതിനും ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അത്തരത്തിലൊരു താരം ടീമില്‍ ഉണ്ടാകണം. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ആരും അവര്‍ക്കൊപ്പമില്ലെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ വ്യക്തമാക്കി.

ഒരു ദക്ഷിണാഫ്രിക്കന്‍ ചാനല്‍ സംഘടിപ്പിച്ച പ്രഭാത ഭക്ഷണ വേളയിൽ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കറുമായി സംസാരിക്കവെയാണ് സ്‌മിത്ത് ഇക്കാര്യം പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രഹാനയ്‌ക്ക് പരിഗണനയില്ല, രോഹിത് എങ്ങനെ ടീമിലെത്തി ?; തുറന്ന് പറഞ്ഞ് ര​വി ശാ​സ്ത്രി രംഗത്ത്