Webdunia - Bharat's app for daily news and videos

Install App

ഫിലിപ്പീന്‍സ് തീരത്ത് കപ്പല്‍മുങ്ങി; 11 ഇന്ത്യന്‍ ജീവനക്കാരെ കാണാതായി - തെരച്ചില്‍ തുടരുന്നു

ഫിലിപ്പീന്‍സ് തീരത്ത് കപ്പല്‍മുങ്ങി; 11 ഇന്ത്യന്‍ ജീവനക്കാരെ കാണാതായി - തെരച്ചില്‍ തുടരുന്നു

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (20:42 IST)
ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഇന്ത്യക്കാരായ 11 കപ്പല്‍ ജീവനക്കാരെ കാണാതായി. ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നും ചൈ​ന​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഹോ​ങ്കോം​ഗ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ച​ര​ക്ക് ക​പ്പല്‍ ഒ​ക്കി​നാ​വ ദ്വീ​പി​നു സ​മീ​പം വെച്ചാണ് അപകടത്തില്‍ പെട്ടത്.

പസഫിക് സമുദ്രത്തിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്നാണ് കപ്പൽ മുങ്ങിയത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് എമറാൾഡ് സ്റ്റാർ എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കപ്പലിൽ ഉണ്ടായിരുന്ന 26 ജീ​വ​ന​ക്കാ​രി​ൽ 15 പേ​രെ ര​ക്ഷ​പെ​ടു​ത്തി. സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കപ്പലിലെ ജീവനക്കാരാണ് ഇവരെ രക്ഷിച്ചത്. എന്നാൽ 11 ജീവനക്കാരെ രക്ഷപെടുത്താൻ അവർക്ക് കഴിഞ്ഞില്ല.

കപ്പൽ പൂർണമായും മുങ്ങിയെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു. മൂന്ന് ബോട്ടുകളും രണ്ട് വിമാനങ്ങളും കാണാതായ കപ്പൽ ജീവനക്കാർക്കുവേണ്ടി തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും കൊടുങ്കാറ്റി​നെ തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ക​യാ​ണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments