Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനിലയിലെ കാസിനോയില്‍ വെടിവെപ്പ്; 34 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

ഫിലിപ്പീൻസിൽ ആയുധധാരി കാസിനോയ്ക്കു തീയിട്ടു

Philippines casino
മനില , വെള്ളി, 2 ജൂണ്‍ 2017 (09:46 IST)
ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലെ കസിനോയിലുണ്ടായ വെടിവെപ്പില്‍ 34 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അൻപതിലേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇന്നു പുലർച്ചെയോടെയാണ് ആക്രമണം നടന്നത്. കസിനോയില്‍ കൊള്ളനടത്താനുള്ള ശ്രമത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തതെന്നാണ് ഫിലിപ്പീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 
 
കാസിനോയിലെത്തിയ അക്രമി അവിടെയുണ്ടായിരുന്ന ടെലിവിഷനുകൾ വെടിവച്ചു തകർത്തു. അതിനുശേഷം കാസിനോയിലെ മേശകൾക്കു തീയിട്ട അക്രമി സ്വയം തീകൊളുത്തി മരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ മൃതദേഹം ഹോട്ടലിലെ ഒരു മുറിയിൽനിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
 
കാസിനോയിലെ മേശകൾക്ക് തീപിടിച്ചുണ്ടായ പുക ശ്വസിച്ചാണ് അധികംപേരും മരിച്ചത്. ആരെയും വെടിവച്ചു കൊല്ലുന്നതിന് അക്രമി ശ്രമിച്ചില്ലെന്നും അവിടെയുണ്ടായിരുന്ന വസ്തുക്കള്‍ മോഷ്ടിക്കാനായിരുന്നു ശ്രമമെന്നും പൊലീസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടതികളില്‍ സൂക്ഷിച്ച അസാധു നോട്ടുകള്‍ മാറ്റാന്‍ കഴിയും : കേ​ന്ദ്ര​സ​ർ​ക്കാ​ർ