Select Your Language

Notifications

webdunia
webdunia
webdunia
webdunia

18 വര്‍ഷം കൊണ്ടു കൊന്നു തിന്നത് 30 പേരെ !

18 വര്‍ഷം കൊണ്ടു കൊന്നു തിന്നത് 30 പേരെ

18 വര്‍ഷം കൊണ്ടു കൊന്നു തിന്നത് 30 പേരെ !
മോസ്‌ക്കോ , ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (16:33 IST)
മനുഷ്യരെ മയക്കി കൊന്നു തിന്നുവെന്ന് സംശയിക്കുന്ന ദമ്പതിമാരെ റഷ്യയില്‍ പൊലീസ് അറസ്റ്റു ചെയ്തു. റഷ്യയിലെ ക്രസ്‌നൊദാര്‍ മേഖലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 1999 മുതല്‍ ദമ്പതികള്‍ 30 പേരെ കൊന്നു തിന്നുവെന്നാണ് റിപ്പോര്‍ട്ട്.
 
ഇവരുടെ വീട്ടില്‍ നിന്ന് ഉപ്പിലിട്ട മനുഷ്യ ശരീരഭാഗങ്ങളും പരിസരത്ത് നിന്ന് മനുഷ്യ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. തങ്ങള്‍ 30 ഓളം പേരെ കൊന്നിട്ടുണ്ടെന്ന് ദമ്പതികള്‍ കുറ്റസമ്മതം നടത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ ഫോണില്‍നിന്ന് മനുഷ്യമാംസങ്ങളുടെ ചിത്രങ്ങളും മറ്റും കണ്ടെടുത്തു. നേരത്തെ റോഡില്‍ നിന്ന് വഴിയാത്രക്കാരന് ലഭിച്ച മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളാണ് സംഭവം ലോകമറിയാന്‍ കാരണം.
 
ഇതുവരെ പ്രദേശത്ത് നിന്ന് കാണാതായതും മരണപ്പെട്ടതുമായ 30 പേരുടെ മരണത്തില്‍ ഇവരുടെ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഈ കൊലപാതകങ്ങളുടെ കുറ്റസമ്മതം ദമ്പതിമാര്‍ നടത്തുകയാണെങ്കില്‍ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പരമ്പര കൊലയാളികളായിരിക്കും ഇവരെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിപി വധക്കേസ് പ്രതികള്‍ക്ക് ചട്ടങ്ങള്‍ മറികടന്ന് പരോള്‍