Webdunia - Bharat's app for daily news and videos

Install App

ഹൈഡ്രജൻ ബോംബ് പരീക്ഷണം: ഉത്തരകൊറിയയില്‍ ടണല്‍ തകര്‍ന്ന് 200 മരണം - വാര്‍ത്ത പുറത്തു വിട്ടത് വിദേശ മാധ്യമങ്ങള്‍

ഹൈഡ്രജൻ ബോംബ് പരീക്ഷണം: ഉത്തരകൊറിയയില്‍ ടണല്‍ തകര്‍ന്ന് 200 മരണം

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (19:45 IST)
ലോകത്തെ ഞെട്ടിച്ച ആണവ പരീക്ഷണത്തിന്റെ ഭാഗമായി ഉത്തര കൊറിയയുടെ മിസൈല്‍ പരീഷണ മേഖലയായ പ്യുഗെരിയില്‍ ടണല്‍ തകര്‍ന്ന് വീണ് 200 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉ​ത്ത​ര കൊ​റി​യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൽ മേ​ഖ​ല​യില്‍ സ്ഥിതി ചെയ്യുന്ന ടണലിലാണ് അപകടമുണ്ടായതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ മൂന്നിന് ഉത്തരകൊറിയ നടത്തിയ ആറാം ആണവ പരീക്ഷണമാണ് അപകടത്തിന്റെ മൂലകാരണമെന്നാണ് വിലയിരുത്തല്‍. പരീക്ഷണത്തില്‍ ദുര്‍ബലമായ ടണല്‍ ഇ​തേ​മാ​സം പ​ത്തി​നു ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ജാ​പ്പ​നീ​സ് ടി​വി​യെ ഉ​ദ്ധ​രി​ച്ച് സ്കൈ ​ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ആദ്യമുണ്ടായ അപകടത്തില്‍ ഏകദേശം 100 ആളുകളാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ടണല്‍ തകര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. അതിശക്തമായ ഹൈഡ്രജൻ ബോംബ് പരീക്ഷണമാണ് ടണലില്‍ നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് ദുര്‍ബലമായ ടണല്‍ തകര്‍ന്നു വീണത്.

ആണവ പരീക്ഷണത്തെ തുടര്‍ന്ന് പര്‍വതങ്ങളുടെ അടിവാരത്തില്‍ 60 മുതല്‍ 100 മീറ്റര്‍ വരെ വിള്ളലുണ്ടായതായി മീറ്ററോളജിക്കല്‍ വകുപ്പ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് അ​മേ​രി​ക്ക ജ​പ്പാ​നി​ലെ ഹി​രോ​ഷി​മ​യി​ൽ വ​ർ​ഷി​ച്ച ആ​റ്റം ബോം​ബി​നെ​ക്കാ​ൾ ആ​റ് ഇ​ര​ട്ടി പ്ര​ഹ​ര​ശേ​ഷി​യു​ള്ള ഹൈ​ഡ്ര​ജ​ൻ ബോം​ബാ​ണ് ടണലില്‍ പരീക്ഷിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments