Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം, 4 മരണം, അനവധി പേര്‍ക്ക് പരുക്കേറ്റു; സുനാമി മുന്നറിയിപ്പ്

തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം, 4 മരണം, അനവധി പേര്‍ക്ക് പരുക്കേറ്റു; സുനാമി മുന്നറിയിപ്പ്

ജോര്‍ജി സാം

, വെള്ളി, 30 ഒക്‌ടോബര്‍ 2020 (21:33 IST)
തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം. റിക്‍ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി. നാലുപേര്‍ മരിച്ചതായാണ് വിവരം. 120 പേര്‍ക്ക് പരുക്കേറ്റതായി അറിയുന്നു. ഒട്ടനേകം കെട്ടിടങ്ങള്‍ നിലം‌പൊത്തി. നൂറുകണക്കിനുപേര്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 
ഏജീയന്‍ കടലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഗ്രീക്ക് ദ്വീപായ സാമൊസില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
തുര്‍ക്കിയുടെ തീരദേശനഗരങ്ങളില്‍ വെള്ളം ഇരച്ചുകയറിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഗ്രീസിലും ഭൂകമ്പമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 22കാരിയെ ഡോക്ടറായ പുരോഹിതന്‍ പീഡിപ്പിച്ചു; ഇറങ്ങിയോടിയ യുവതിയുടെ പരാതിയില്‍ പുരോഹിതനെതിരെ കേസ്