Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുവൈത്തിൽ ഭീകരാക്രമണം നടത്താൻ ശ്രമിച്ച ഐഎസ് ഭീകരരിൽ ഇന്ത്യാക്കാരനും, സുരക്ഷ ശക്തമാക്കി

റംസാനോട് അനുബന്ധിച്ച് കുവൈത്തിൽ ഭീകരാക്രമണം നടത്താൻ ഉദ്ദേശിച്ച് കുവൈത്തിലെത്തിയ ആറ് ഐ എസ് ഭീകരപ്രവർത്തകർ പിടിയിൽ

കുവൈത്തിൽ ഭീകരാക്രമണം നടത്താൻ ശ്രമിച്ച ഐഎസ് ഭീകരരിൽ ഇന്ത്യാക്കാരനും, സുരക്ഷ ശക്തമാക്കി
കുവൈത്ത് , ബുധന്‍, 6 ജൂലൈ 2016 (07:32 IST)
റംസാനോട് അനുബന്ധിച്ച് കുവൈത്തിൽ ഭീകരാക്രമണം നടത്താൻ ഉദ്ദേശിച്ച് കുവൈത്തിലെത്തിയ ആറ് ഐ എസ് ഭീകരപ്രവർത്തകർ പിടിയിൽ.  ഭീകരാക്രമണം നടത്താനുള്ളാ ശ്രമത്തിനിടെയാണ് ഇവർ സൈന്യത്തിന്റെ പിടിയിലായത്. പിടികൂടിയവരിൽ ഒരു ഇന്ത്യാക്കാരനും ഉള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
മൂന്നു സ്ഥലങ്ങളില്‍ നിന്നായാണ് ഇവരെ പിടികൂടിയത്. മൂന്നാമത്തെ സംഘത്തില്‍പ്പെടുന്ന മുകേഷ് കുമാർ എന്നയാളാണ് ഇന്ത്യാക്കാരനാണെന്ന് ആഭ്യന്തര വൃത്തങ്ങൾ പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ എംബസിയില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. പിടിയിലായ മുകേഷ് ഏത് സംസ്ഥാനത്തു നിന്നുള്ളതാണെന്ന വിവരം ലഭിച്ചിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി; സ്മൃതി ഇറാനിയെ മാനവ വിഭവശേഷി വകുപ്പിൽ നിന്നും നീക്കി