പിറന്നാള്‍ ആഘോഷത്തിനിടെ കൂട്ടക്കൊല. അമേരിക്കയിലെ കിഴക്കന്‍ കൊളറാഡോയിലാണ് സംഭവം. പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ കാമുകനാണ് വെടിവയ്പ് നടത്തിയത്. വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അക്രമി പിന്നീട് ആശുപത്രിയില്‍ മരിച്ചു.
പിറന്നാള്‍ പാര്‍ട്ടിയിലേക്ക് പെട്ടെന്നുകടന്നുവന്ന യുവാവ് വെടിവയ്‌പ് നടത്തുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും ആറ് പേര്‍ മരിച്ചിരുന്നു.