തെരുവുപൂച്ചകൾക്ക് പാൽ നൽകി വളർത്തി; 78 കാരിക്ക് 10 ദിവസം ജയിൽശിക്ഷ വിധിച്ച് യുഎസ് കോടതി
79കാരിയായ സെഗുല എന്ന സ്ത്രീയ്ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്.
തെരുവുപൂച്ചകള്‍ക്ക് പാലുകൊടുത്തതിനു യുഎസില്‍ 79കാരിയ്ക്ക് ജയില്‍ ശിക്ഷ.79കാരിയായ സെഗുല എന്ന സ്ത്രീയ്ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. 2017 ല്‍ ഭര്‍ത്താവ് മരിച്ചതോടെ ഏകാന്തയായി കഴിഞ്ഞിരുന്ന സെഗുല, അയല്‍വാസികള്‍ ഉപേക്ഷിച്ചു പോയ പൂച്ചക്കുട്ടികളെ എടുത്ത് അവരെ പാലൂട്ടി വളര്‍ത്തുകയായിരുന്നു.
ഒറ്റപ്പെടൽ മാറാനും ഈ പൂച്ചകളുടെ സന്തോഷം സെഗുലയെ സഹായിച്ചിരുന്നു. എന്നാല്‍ അമേരിക്കയിലെ ഒഹിയോ മജിസ്ട്രേറ്റ് ഇത് കുറ്റകരമായ നടപടിയായി കണ്ടെത്തുകയും സെഗുലയ്ക്ക് ജയില്‍ ശിക്ഷ വിധിക്കുകയുമായിരുന്നു.10 ദിവസത്തെ ജയില്‍വാസമാണ് സെഗുലയ്ക്ക് കോടതി വിധിച്ചിരിക്കുന്നത്. ആറ് മുതല്‍ എട്ട് പൂച്ചകള്‍ വരെയാണ് സെഗുലയുടെ സ്നേഹത്തണലിലുള്ളത്.