Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുബായില്‍ പൊതുമാപ്പ്: 892 തടവുകാര്‍ മോചിതരാകും

ദുബായില്‍ പൊതുമാപ്പ്: 892 തടവുകാര്‍ മോചിതരാകും
അബുദാബി , വ്യാഴം, 26 ജൂണ്‍ 2014 (08:47 IST)
ദുബായിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 892 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി. റമദാനിന്റെ ഭാഗമായാണ് പൊതുമാപ്പ് നല്‍കിയത്. ഇത് സംബന്ധിച്ച് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധാകാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്ദും ഉത്തരവിട്ടു. മോചിതരാകുന്ന വിദേശികളെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നും നിര്‍ദ്ദേശം നല്‍കി
 
പ്രധാനമന്ത്രിയുടെ ഉത്തരവു പ്രകാരം തടവുകാരെ മോചിപ്പിക്കുന്നതിനായുള്ള നടപടികള്‍  പബ്ളിക് പ്രോസിക്യൂഷനും പൊലീസും ആരംഭിച്ചു കഴിഞ്ഞതായി ദുബായ് അറ്റോര്‍ണി ജനറല്‍ അല്‍ ഹുമൈദാന്‍ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam