ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്രസ്‌ഫോടനം; ആക്രമണം നടത്തിയത് ഡ്രോണുകള്‍
ലാഹോറില്‍ ട്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പാകിസ്ഥാന്‍ സ്വീകരിച്ചിട്ടുണ്ട്.
ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്രസ്‌ഫോടനം നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി കോതിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഡ്രോണ്‍ ആക്രമണം വഴിയാണ് സ്‌ഫോടനം നടന്നതെന്നാണ് പാക്കിസ്ഥാന്‍ സൈന്യം അറിയിച്ചത്. 12 ഇടങ്ങളിലാണ് ഡ്രോണ്‍ ആക്രമണം നടന്നത്. ലാഹോറില്‍ ട്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പാകിസ്ഥാന്‍ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ- പാക് ബന്ധം കൂടുതല്‍ വഷളായിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ഇന്ത്യയ്ക്ക് നേരെ വ്യോമാ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ശ്രമം നടത്തിയെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലുള്ള 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു. ഇന്ന് 430 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ ആകെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ 3ശതമാനമാണിത്. അതേസമയം പാക്കിസ്ഥാന്‍ 147 വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. പാക്കിസ്ഥാന്റെ പ്രതിദിന സര്‍വീസുകളുടെ 17% ആണിത്
ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ഭട്ടിന്‍ഡ, ഹല്‍വാര, പഠാന്‍കോട്ട്, ഭുംതര്‍, ഷിംല, ഗാഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഢ്, ജയ്‌സല്‍മേര്‍, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്ദര്‍, കാണ്ട്ല, കേശോദ്, ഭുജ്, ഗ്വാളിയര്‍, ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.