Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് രോഗിയുമായി യാത്ര ചെയ്തു, എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്

കൊവിഡ് രോഗിയുമായി യാത്ര ചെയ്തു, എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്
, വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (07:57 IST)
ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ദുബായ്. കൊവിഡ് പോസിറ്റിവ് ആയ രണ്ടുപേരെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചതാണ് വിലാക്കേർപ്പെടുത്താൻ കാരണം. സെപ്തംബർ 18 മുതൽ ഒക്ടോബർ രണ്ടുവരെ പതിനഞ്ച് ദിവസത്തേയ്ക്കാണ് എയർ ഇന്ത്യ എക്സ്പ്രെസ്സ് വിമാനങ്ങൾക്ക് ദുബായ് വിലക്കേർപ്പെടുത്തിയിരിയ്ക്കുന്നത്. ഈ കാലയളവിൽ ദുബായിലേയ്ക്കോ, ദുബായിൽനിന്നും പുറത്തേയ്ക്കോ സർവീസ് നടത്താൻ സാധിയ്ക്കില്ല. 
 
ഓഗസ്റ്റിൽ ഒരു കൊവിഡ് രോഗിയെ എയർ ഇന്ത്യ എക്സ്‌പ്രസ്സിൽ ദുബായിൽ എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ദുബായ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ ഈമാസം നാലിന് ജയ്‌പൂരിൽനിന്നും മറ്റൊരു കൊവിഡ് രോഗി കൂടി വിമാനത്തിൽ ദുബായിൽ എത്തി എന്ന് വ്യക്തമായതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്. രണ്ട് കൊവിഡ് രോഗികളുടെ ചികിത്സാ ചിലവും സഹയാത്രികരുടെ ക്വാറന്റീൻ ചിലവും എയർ ഇന്ത്യ എക്സ്‌പ്രസ്സ് വഹിയ്ക്കണം എന്ന് ദുബായ് സിവിൽ ഏവിയേഷൻ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന് സമാനമായ പെട്ടിയിൽ കറൻസി നിറച്ച് പരിശോധന, നീക്കം ജലീലിന്റെ മൊഴിയെടുത്തതിന് മുൻപ്