Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആമസോണിലൂടെ അമുല്‍ ഉല്‍‌പ്പന്നങ്ങള്‍ വിപണിയിലേക്ക്

അമുല്‍ ഉത്പന്നങ്ങള്‍ ഓന്‍ലൈന്‍ വഴി യുഎസിലും ലഭിക്കും

ആമസോണിലൂടെ അമുല്‍ ഉല്‍‌പ്പന്നങ്ങള്‍ വിപണിയിലേക്ക്
, ഞായര്‍, 27 നവം‌ബര്‍ 2016 (12:03 IST)
അമുല്‍ ഉത്പന്നങ്ങള്‍ ഇനി യു എസിലും ലഭ്യമാകും. ആമസോണിന്റെ ഗ്ലോബൽ സെല്ലിങ് പ്രോഗ്രാമിലൂടെയാണ് അമുൽ ഉൽപന്നങ്ങൾ യു എസിലുള്ളവര്‍ക്ക് ഉപയോഗപ്രദമാകുന്നത്. ഓൺലൈന്‍ വഴിയാണ് ഈ ഉത്പന്നണള്‍ ലഭ്യമാകുക. ആദ്യഘട്ടത്തിൽ അമുൽ നെയ്യ് ആണ് ആമസോണിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക.
 
അമുൽ നെയ്യും ഗുലാബ് ജാമിനും യുഎസ് വിപണിയിൽ മികച്ച വിൽപനയുള്ള ഉൽപന്നങ്ങളാണ്. അമുലിന്റെ മറ്റു ഉൽ‍പന്നങ്ങളും താമസിയാതെ ആമസോണിൽ ലഭിച്ചു തുടങ്ങും. കഴിഞ്ഞ മേയിലാണ് ആമസോണിന്റെ ഗ്ലോബൽ സെല്ലിങ് പ്രോഗ്രാം ഇന്ത്യയിൽ ആരംഭിച്ചത്.
 
ഇന്ത്യയിലെ ചെറുകിട സംരംഭകർക്കും വൻകിട ബ്രാൻഡുകൾക്കും  ഇന്ത്യൻ നിർമിത ഉൽപന്നങ്ങൾ ലോകവിപണിയിൽ അനായാസം എത്തിക്കാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആഗോളതലത്തിൽ ധാരാളം ആവശ്യക്കാരുള്ളതും ലോകമെങ്ങും അംഗീകാരം ലഭിച്ചതുമായ 2.5 കോടി ഇന്ത്യൻ ഉൽപന്നങ്ങളാണ് ഇപ്പോൾ വിവിധ വിഭാഗങ്ങളിലായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാവോയിസ്റ്റ് വധം; അന്വേഷണം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്ക്, ഉത്തരവിട്ട് പിണറായി വിജയന്‍