കാണാതായ അമേരിക്കന്‍ വിമാനം മഞ്ഞുപാളികളില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ 10 പേര്‍ മരണപ്പെട്ടു. അലാസ്‌കയ്ക്ക് മുകളില്‍ വച്ചാണ് അമേരിക്കന്‍ യാത്ര വിമാനം കാണാതായത്. വിമാനത്തിലുണ്ടായിരുന്ന പത്തു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അലാസ്‌ക്കയുടെ പടിഞ്ഞാറന്‍ മഞ്ഞുപാളികളില്‍ നിന്നാണ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
പൈലറ്റും 9 യാത്രക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം അപകടത്തിന്റെ പ്രധാന കാരണം കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് ചെറിയതോതില്‍ മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.