അമേരിക്കയിൽ ഉൾപ്പടെ ലോകത്ത് കൊവിഡ് 19 അതിവ ഗുരുതരമായി തുടരുന്നതിനിടെ ലോകരോഗ്യ സംഘടനയുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിച്ച് അമേരിക്ക. ലോകാരോഗ്യ സംഘടനിയിൽനിന്നും അമേരിക്ക ഔദ്യോഗികമായി പിൻവാങ്ങി. തീരുമാനം വൈറ്റ്ഹൗസ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ അറിയിച്ചതായി സിബിഎസ് ന്യൂസ് റിപോർട്ട് ചെയ്യുന്നു.
ലോകാരോഗ്യ സംഘടനയിൽനിന്നും ഒരു രാജ്യത്തിന് പുറത്തുപോകണം എങ്കിൽ ഒരു വർഷം മുൻപ് തീരുമാനം അറിയിക്കണം എന്നാണ് ചട്ടം. അതിനാൽ അടുത്ത വർഷം ജൂലൈ ആറുമുതലായിരിയ്ക്കും പിൻവാങ്ങൽ പ്രാബല്യത്തിൽ വരിക. ഇതോടെ അമേരിക്ക നൽകുന്ന സാമ്പത്തിക സഹായം ലോകാരോഗ്യ സംഘടനയ്ക്ക് നഷ്ടമാകും. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടനയെ പ്രസിഡന്റ് ട്രംപ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ചൈനയ്ക്ക് അനുകൂലമായി നിലപാടുകൾ സ്വീകരിയ്ക്കുന്നു എന്നതായിരുന്നു പ്രധാന വിമർശനം.