ട്രംപിന് നേരെ വധശ്രമം, അക്രമിക്കാൻ ഒരു വർഷമായി പദ്ധതിയിടുകയായിരുന്നുവെന്ന് ബ്രിട്ടീഷ് യുവാവ്
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനു നേർക്ക് വധശ്രമം. സംഭവത്തിൽ മൈക്കിൾ സ്റ്റീവ് സാൻഡ്ഫോർഡ്(20) എന്ന ബ്രിട്ടീഷ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനു നേർക്ക് വധശ്രമം. സംഭവത്തിൽ മൈക്കിൾ സ്റ്റീവ് സാൻഡ്ഫോർഡ്(20) എന്ന ബ്രിട്ടീഷ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റാലിക്കിടെ സുരക്ഷാജീവനക്കാരന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു യുവാവ്. നിരോധിത മേഖലയിൽ അക്രമത്തിന് ശ്രമിച്ചുവെന്ന കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.
നവേഡയിലെ കോടതിയിൽ ഹാജരാക്കിയ മൈക്കിളിനെ ജൂലൈ അഞ്ച് വരെ റിമാൻഡ് ചെയ്തു. ജഡ്ജിക്കു മുൻപാകെ ഹാജരായ ഇയാൾ അപേക്ഷ സമർപ്പിക്കാനും തയ്യാറായില്ല. ട്രംപിനെ വധിക്കാൻ ഒരു വർഷത്തിലേറെയായി ശ്രമം നടത്തിവരികയാണെന്ന് ഇയാൾ പറഞ്ഞതായി കോടതിയിൽ നിന്നുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.