പറന്നുയരുന്നതിന് തൊട്ട് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാരെ സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി
പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് 170-ലധികം പേരെ അടിയന്തര സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് 170-ലധികം പേരെ അടിയന്തര സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി. മിയാമിയിലേക്ക് പോകുന്ന ബോയിംഗ് 737 മാക്‌സ് 8 വിമാനമായ 2341, പ്രാദേശിക സമയം ഉച്ചയ്ക്ക് 2:45 ഓടെ പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ, ലാന്‍ഡിംഗ് ഗിയറില്‍ ഉണ്ടായ മെക്കാനിക്കല്‍ തകരാറിനെത്തുടര്‍ന്ന് റണ്‍വേയില്‍ ടയറിന് തീപിടിച്ചു.
തുടര്‍ന്ന് കട്ടിയുള്ള കറുത്ത പുക വായുവിലേക്ക് ഉയരുകയും ക്യാബിനില്‍ പുക നിറയുകയും ചെയ്തു. വിമാന ജീവനക്കാര്‍ അടിയന്തര സ്ലൈഡുകള്‍ വിന്യസിച്ചു 173 യാത്രക്കാരയും ആറ് ജീവനക്കാരെയും രക്ഷാപ്പെടുത്തി. വിമാനത്താവള അധികൃതരും അമേരിക്കന്‍ എയര്‍ലൈന്‍സും പറയുന്നതനുസരിച്ച്, അഞ്ച് പേര്‍ക്ക് സംഭവസ്ഥലത്ത് ചികിത്സ നല്‍കി, ഒരാളെ നിസാര പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.