പീഡന ആരോപണം; അമേരിക്കൻ ബിഷപ്പ് രാജിവെച്ചു
പീഡന ആരോപണം; അമേരിക്കൻ ബിഷപ്പ് രാജിവെച്ചു
ലൈംഗിക പീഡന ആരോപണം നേരിടുന്ന അമേരിക്കന്‍ ബിഷപ്പ് രാജിവെച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കി.
പീഡന ആരോപണം ചർച്ചചെയ്യാൻ അമേരിക്കയിൽ നിന്ന് നാല് പ്രതിനിധികളെ മാർപാപ്പ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ബിഷപ്പിന്റെ രാജി. ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിന് ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി പോപ്പ് അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത ആളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി ബിഷപ്പ് ബ്രാന്‍ഡ്‌സ്ഫീല്‍ഡിനെതിരെ 2012ലും ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ ആ ആരോപണംബിഷപ്പ് നിരസിച്ചിരുന്നു. മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിനെതിരായി 2007ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് ഇപ്പോൾ നടപടി.