Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയും പ്രസിഡന്റാകാനില്ല: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറി

American President

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 ജൂലൈ 2024 (10:50 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറി. നിലവിലെ പ്രസിന്റുകൂടിയായ ബൈഡന്റെ ഈ തീരുമാനം ഞെട്ടിച്ചിട്ടുണ്ട്. നേരത്തേ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ജോ ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തിലും വിജയ സാധ്യതയിലും പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് പലരും പരസ്യമാക്കുകയും ചെയ്തു. നിരവധി ആരോഗ്യപ്രശ്‌നങ്ങളും ബൈഡന്‍ നേരിടുന്നുണ്ട്.
 
നിങ്ങളുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തെരഞ്ഞെടുക്കപ്പെടുക എന്നത് ലക്ഷ്യമാണെങ്കിലും ശേഷിക്കുന്ന കാലയളവില്‍ പ്രസിഡന്റ് എന്ന നിലയില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് താന്‍ മാറി നില്‍ക്കേണ്ടത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഏറ്റവും മികച്ച താല്‍പ്പര്യമാണെന്ന് വിശ്വസിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസമിലെ പ്രളയം: മരണസംഖ്യ 113 ആയി