Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൃഗങ്ങളുടെ വിസര്‍ജ്യം സിഗരറ്റാക്കും; ചീഞ്ഞ മൃഗങ്ങളുടെ മാംസം പച്ചയ്‌ക്ക് ആഹാരമാക്കും- 60 വര്‍ഷമായി കുളിക്കാത്ത വൃത്തികെട്ട മനുഷ്യന്റെ ജീവിതം ഇങ്ങനെയാണ്

എണ്‍പതുകാരനായ ഹാജി കുളിച്ചിട്ടോ പല്ലു തേച്ചിട്ടോ അറുപത് വര്‍ഷമായി

മൃഗങ്ങളുടെ വിസര്‍ജ്യം സിഗരറ്റാക്കും; ചീഞ്ഞ മൃഗങ്ങളുടെ മാംസം പച്ചയ്‌ക്ക് ആഹാരമാക്കും- 60 വര്‍ഷമായി കുളിക്കാത്ത വൃത്തികെട്ട മനുഷ്യന്റെ ജീവിതം ഇങ്ങനെയാണ്
തെഹ്‌റാന്‍ , ശനി, 7 മെയ് 2016 (13:53 IST)
അലക്കും കുളിയുമില്ലാത്ത ലോകത്തെ ഏറ്റവും വൃത്തികെട്ട മനുഷ്യനായി അറിയപ്പെടുന്നതില്‍ ഒരു ആശങ്കയുമില്ലാത്ത വ്യക്തിയാണ് ഇറാന്‍കാരന്‍ അമൗ ഹാജി. ദക്ഷിണ ഇറാനിലെ ദേജ്‌ഗാ ഗ്രാമീണനായ ഹാജി കുളിച്ചിട്ട് അറുപത് വര്‍ഷമായി എന്നതിലുപരി അദ്ദേഹം നയിക്കുന്ന ജീവിതരീതിയാണ് ലോകത്തെ ഞെട്ടിക്കുന്നത്.

എണ്‍പതുകാരനായ ഹാജി കുളിച്ചിട്ടോ പല്ലു തേച്ചിട്ടോ അറുപത് വര്‍ഷമായി. പല്ലു തേച്ചിട്ടോ പ്രാഥമിക കൃത്യത്തിന്‌ ശേഷം വെള്ളം ഉപയോഗിക്കുന്നതോ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇല്ല. മലിനജലം നിറഞ്ഞു കിടക്കുന്നിടത്തും ചെളിയിലുമാണ് ഹാജി കഴിയുന്നതും ഉറങ്ങുന്നതും. ദിവസം ആറ് ലീറ്ററോളം വെള്ളം കുടിക്കുമെങ്കിലും ഭക്ഷണം എന്തെന്ന് അറിഞ്ഞാല്‍ ആര്‍ക്കും അറപ്പ് തോന്നും. ചത്തു ചീഞ്ഞ മൃഗങ്ങളുടെ മാംസം പച്ചയ്‌ക്കോ ചുട്ടോ ആണ് ഹാജി കഴിക്കുന്നത്. മുള്ളന്‍ പന്നിയുടെ ചീഞ്ഞ മാംസമാണ് ഏറ്റവും പ്രീയം.

ചെളിയില്‍ കിടക്കുന്ന തകരപ്പാത്രത്തിലാണ് വെള്ളം കുടിക്കുന്നത്. തണുപ്പ് അതികമാകുമ്പോള്‍ പുകവലിക്കണമെന്ന് തോന്നിയാല്‍ മൃഗങ്ങളുടെ ഉണങ്ങിയ വിസര്‍ജ്യമെടുത്ത് ചുരുട്ടാക്കി വലിക്കും. മുടിയും താടിയും വളര്‍ന്നു കൂടുതല്‍ വൃത്തികേടായെന്ന് തോന്നിയാല്‍ മുടിക്കും താടിക്കും തീ കൊളുത്തും. കത്തിക്കുന്ന മുടി ആവശ്യമായ നീളത്തിലാകുമ്പോള്‍ കെടുത്തും.

പ്രാക്രത മനുഷ്യന്റെ ജീവിതമാണ്‌ ഇയാള്‍ പിന്തുടരുന്നത്‌. തുണി വസ്‌ത്രങ്ങളാണ്‌ ധരിക്കുന്നതെങ്കിലും ഒരിക്കലും അവ വൃത്തിയാക്കാറില്ല. വിവാഹിതന്‍ അല്ലാത്തതിനാലും സമീപവാസികള്‍ അടുപ്പിക്കാത്തതിലും നിരാശയുണ്ടെങ്കിലും അതിന് പ്രതികാരമായി കൂടുതല്‍ വൃത്തികേടായി ജീവിക്കാനാണ് ഹാജി ആഗ്രഹിക്കുന്നത്. കടുത്ത മഞ്ഞില്‍ എവിടെ നിന്നോ കിട്ടിയ ഒരു ഹെല്‍മറ്റ്‌ അധികമായി ധരിക്കും. അതേസമയം, ഹാജി ആരെയും ആക്രമിച്ചതായി ഒരു പരാതിയും ലഭിച്ചിട്ടില്ല.
webdunia

webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിർമാണം പൃഥ്വിരാജ്, ബിജുമേനോന്റെ മകനായി ആസിഫ് അലി; 'അനുരാഗ കരിക്കിൻ വള്ളം' ടീസർ