Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച അമ്മയെ യുവാവ് കൊലപ്പെടുത്തി; “മര്‍ദ്ദിച്ച ശേഷം കഴുത്തില്‍ ആഴത്തില്‍ കടിക്കുകയും ഞെരിക്കുകയും ചെയ്‌തിട്ടും മരിച്ചില്ല” - അമ്മയെ കൊന്നത് എങ്ങനെയെന്ന് മകന്‍ വിവരിക്കുന്നു

അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്

അനസ്റ്റസിയ നോവികോവ സോസി
മോസ്‌കോ , വെള്ളി, 6 മെയ് 2016 (19:45 IST)
ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച മയക്കു മരുന്നിന് അടിമയായ അമ്മയെ യുവാവ് കൊലപ്പെടുത്തി. അനസ്റ്റസിയ നോവികോവ സോസിനയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ ഇഗോര്‍ സോസിന്‍ (19) ആണ് കൊലപാതകം നടത്തിയത്. റഷ്യയിലെ കസാനില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടക്കുന്നത്. ലണ്ടനിലെ ഹള്‍ട്ട് ഇന്റര്‍നാഷണല്‍ ബിസിനസ് സ്‌കൂളില്‍ വിദ്യാര്‍ഥിയാണ് സോസിന്‍.

കസനിലെ ഹോട്ടലില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് നാല്‍പ്പത്തിനാലുകാരിയായ അനസ്റ്റസിയയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇഗോറിനെ പൊലീസ് ചോദ്യം ചെയ്‌തുവെങ്കിലും കൊലപാതകത്തെക്കുറിച്ച് ഒന്നും തുറന്നു പറയാന്‍ തയ്യാറായില്ല. തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചെങ്കിലും വീണ്ടും അന്വേഷണം ഇഗോറിലേക്കു തന്നെ നീളുകയായിരുന്നു.
പിന്നീട് പൊലീസ് വീണ്ടും ഇഗോറിനെ കസ്‌റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഹോട്ടല്‍ മുറിയില്‍വച്ച്   അമ്മ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. അമ്മ തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചത് തനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അമ്മയുടെ ആവശ്യം നിരസിച്ചുവെങ്കിലും ലൈംഗിക ബന്ധത്തിനായി സമീപിച്ച അമ്മയെ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ഇഗോര്‍ വ്യക്തമാക്കിയത്.

താന്‍ അവരുടെ മുഖത്ത് ഇരുപതോളം തവണ അടിച്ചു. ഓരോ തവണ അടിച്ചപ്പോഴും താന്‍ കരയുകയായിരുന്നു. അടിച്ചതിന് ശേഷം അവരുടെ കഴുത്തില്‍ ആഴത്തില്‍ കടിച്ചു. താന്‍ മര്‍ദ്ദിക്കുന്തോറും അവര്‍ തടയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ കൈയിലും വായിലുമെല്ലാം രക്തമായി. കഴുത്തില്‍ ശക്തിയായി ഞെരിച്ചെങ്കിലും അവര്‍ മരിക്കാത്തതിനാല്‍ ഫോണിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ വരിഞ്ഞു മുറുക്കി. എന്നിട്ടും മരിച്ചില്ല. ഒടുവില്‍ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും ഇഗോര്‍ മൊഴി നല്‍കി.

അതേസമയം ഇഗോര്‍ പാരാനോയിഡ് സ്‌കിസോഫ്രിനിയ എന്ന മാനസിക രോഗത്തിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ മാനസികരോഗിയാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ ഒഴിവാകുമെന്നും പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നരേന്ദ്ര മോദിയുടെ ബിഎ ബിരുദം വ്യാജമാണെന്ന് തെളിയിക്കുന്ന രേഖയുമായി എഎപി രംഗത്ത്