Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്‍ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരായി; 'ആറു മക്കള്‍ സാക്ഷികളായി'

ആന്‍ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരായി; 'ആറു മക്കള്‍ സാക്ഷികളായി'
ന്യൂയോര്‍ക് , വെള്ളി, 29 ഓഗസ്റ്റ് 2014 (11:40 IST)
സിനിമ ലോകവും അതിലുപരി ഹോളിവുഡും വര്‍ഷങ്ങളായി കാത്തിരുന്ന ആ അസുലഭ നിമിഷത്തിന് വിരാമായി. ഹോളിവുഡിലെ സൂപ്പര്‍ താരജോടികളായ ആന്‍ജലീന ജോളിയും ബ്രാഡ് പിറ്റും തങ്ങളുടെ ഒമ്പതുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒന്നായി തീര്‍ന്നതോടെയാണ് ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമായത്.

കഴിഞ്ഞ ശനിയാഴ്ച ഫ്രാന്‍സിലെ ഒരു ചാപലിലായിരുന്നു താരവിവാഹം. താരങ്ങളും സെലിബ്രറ്റികളും ഇല്ലാതിരുന്ന വിവാഹ ചടങ്ങില്‍ താരങ്ങളുടെ ആറു മക്കളാണ് സാക്ഷികളായിരുന്നത്.

ഒമ്പതുവര്‍ഷമായി ഒരുമിച്ചു ജീവിക്കുന്ന ബ്രാഡ് പിറ്റും ആന്‍ജലീനയും കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിവാഹിതരാകുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ആരാധകലോകം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. നടി ജെന്നിഫര്‍ അനിസ്റ്റണുമായി പിരിഞ്ഞ ബ്രാഡ് പിറ്റിന്റെ രണ്ടാം വിവാഹമാണിത്. ആന്‍ജലീന ജോളിയുടെ മൂന്നാം വിവാഹവും.

Share this Story:

Follow Webdunia malayalam