Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രാഡ്‌പിറ്റിന് അവിഹിതബന്ധമോ ?; സഹപ്രവര്‍ത്തകയുടെ കുട്ടികളുടെ അച്ഛന്‍ പിറ്റാണെന്നും ഡിഎന്‍എ ടെസ്‌‌റ്റ് നടത്തണമെന്നും അഞ്ജലി ജോളി

തന്റെ ഭാര്യയ്‌ക്ക് ചിത്തഭ്രമം ബാധിച്ചിരിക്കുകയാണെന്ന് പിറ്റ്

ബ്രാഡ്‌പിറ്റിന് അവിഹിതബന്ധമോ ?; സഹപ്രവര്‍ത്തകയുടെ കുട്ടികളുടെ അച്ഛന്‍ പിറ്റാണെന്നും ഡിഎന്‍എ ടെസ്‌‌റ്റ് നടത്തണമെന്നും അഞ്ജലി ജോളി
ലോസ് ആഞ്ചലിസ് , വെള്ളി, 8 ഏപ്രില്‍ 2016 (14:36 IST)
ഹോളീവുഡ് താരങ്ങളായ അഞ്ജലിന ജോളിയും ഭര്‍ത്തവും നടനുമായ ബ്രാഡ്‌പിറ്റും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴുന്നതായി റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകയായ മെലിസ എത്തറിഡ്‌ജിന്റെ കുട്ടികളുടെ പിതാവ് ബ്രാഡ്‌പിറ്റാണോയെന്ന് സംശയമുണ്ടെന്നും അതിനാല്‍ ഉടന്‍തന്നെ അദ്ദേഹം ഡിഎന്‍എ ടെസ്‌റ്റിന് വിധേയമാകണമെന്നും അഞ്ജലിന ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്.

തനിക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിന് പിറ്റിന്റെ ബീജം വാങ്ങുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുന്നുണ്ടെന്നും എത്തറിഡ്‌ജ് ഒരു ടോക്ക്‍ഷോയില്‍ വ്യക്തമാക്കിയിരുന്നു. ഈ സംഭവമാണ് അഞ്ജലിനയെ പ്രകോപിപ്പിച്ചതും ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കിയതും.

സംഭവം വിവാദമായതോടെ എത്തറിഡ്‌ജ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പിന്നീട് രംഗത്തെത്തി. പിറ്റിന്റെ ബീജം വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോയെന്നും ഗായകനായ ഡേവിഡ് ക്രോസ്ബിയുടെ ബീജം സ്വീകരിച്ചാണ് ഇപ്പോഴുള്ള രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കിയതെന്നും അവര്‍ പറഞ്ഞു.

അഞ്ജലിനയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിറ്റ് രംഗത്തെത്തി. തന്റെ ഭാര്യയ്‌ക്ക് ചിത്തഭ്രമം ബാധിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, പിറ്റിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും എത്രയും വേഗം ഡി എന്‍ എ പരിശേധനയ്‌ക്ക് ഒരുങ്ങണമെന്നും അഞ്ജലി പറയുന്നു. ബ്രാഡ്പിറ്റ് പരീക്ഷക്ക് തയ്യാറായില്ലെങ്കില്‍ മെലിസ എത്തറിഡ്ജിനെ നേരിട്ടു പോയി കൈകാര്യം ചെയ്യുമെന്നും ആഞ്ജലിന പിറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Share this Story:

Follow Webdunia malayalam