Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധികാരത്തിന്റെ ചങ്ങല ലംഘിക്കപ്പെട്ടു, ഇപ്പോഴും അധികാരം സർക്കാരിന്റെ കയ്യിലെന്ന് തുർക്കി പ്രസിഡന്റ്

ജനങ്ങൾ ആകുലതപ്പെടേണ്ടതില്ലെന്നും അധികാരം ഇപ്പോഴും സർക്കാരിന്റെ കയ്യിലാണെന്നും തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ. ജനാധികാരത്തിനുമുകളിൽ മറ്റൊരു അധികാരവുമില്ലെന്നും അധികാരത്തിന്റെ ചങ്ങല ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്

അധികാരത്തിന്റെ ചങ്ങല ലംഘിക്കപ്പെട്ടു, ഇപ്പോഴും അധികാരം സർക്കാരിന്റെ കയ്യിലെന്ന് തുർക്കി പ്രസിഡന്റ്
അങ്കാറ , ശനി, 16 ജൂലൈ 2016 (07:42 IST)
ജനങ്ങൾ ആകുലതപ്പെടേണ്ടതില്ലെന്നും അധികാരം ഇപ്പോഴും സർക്കാരിന്റെ കയ്യിലാണെന്നും തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ. ജനാധികാരത്തിനുമുകളിൽ മറ്റൊരു അധികാരവുമില്ലെന്നും അധികാരത്തിന്റെ ചങ്ങല ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അട്ടിമറി ശ്രമത്തിനു പിന്നിൽ പ്രവർത്തിച്ചവർ വലിയവില കൊടുക്കേണ്ടിവരും. പൊതുസ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും തെരുവുകളിലും  ഇറങ്ങിച്ചെന്ന് ന്യൂനപക്ഷമായ സൈന്യത്തെ എതിർക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇന്നലെ അർധരാത്രിയോടെ തലസ്ഥാനമായ അങ്കാറയിലും ഇസ്തംബൂളിലും കടന്ന സൈന്യം വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തി. ഭരണം പിടിച്ചെടുത്തതായി സൈന്യം അറിയിക്കുകയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീർ സംഭവം; ഇടപെടാൻ പാകിസ്ഥാന് അവകാശമില്ലെന്ന് ഇന്ത്യ