Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

ഞങ്ങള്‍ക്ക് സമാധാനം വേണം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി

Gaza

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 26 മാര്‍ച്ച് 2025 (10:22 IST)
Gaza
ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി. ബിബിസി അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുഖംമൂടി ധരിച്ച ഹമാസ് അനുകൂലികള്‍ പ്രതിഷേധക്കാരെ ബലമായി പിടിച്ചുമാറ്റിയതായും ഇവര്‍ ഉയര്‍ത്തിയ ബാനറുകളും മറ്റും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ഹമാസിനെതിരെ സ്വന്തം ശക്തി കേന്ദ്രങ്ങളില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് കഴിഞ്ഞദിവസം കണ്ടത്. അതേസമയം ഇസ്രായേലിലും യുദ്ധത്തിനെതിരെയും ഭരണകൂടത്തിനെതിരെയും പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെതിരെയും ജനങ്ങള്‍ തെരുവിലിറങ്ങിയത്. പുറത്തുപോകു, യുദ്ധം അവസാനിപ്പിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാടുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. 
 
ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കണമെന്നും ഞങ്ങള്‍ക്ക് സമാധാനം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം പ്രതീഷേധക്കാരെ ഹമാസ് അനുകൂലികള്‍ രാജ്യദ്രോഹികളെന്നാണ് വിശേഷിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജീവ് ചന്ദ്രശേഖറിന്റെ ജാതി ഗുണം ചെയ്യുമെന്ന് ബിജെപി വിലയിരുത്തല്‍