Webdunia - Bharat's app for daily news and videos

Install App

ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം, ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ

അഭിറാം മനോഹർ
ബുധന്‍, 7 ഓഗസ്റ്റ് 2024 (15:10 IST)
UK Protests
ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ഒരാഴ്ചയായിട്ടും തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും തദ്ദേശീയ മാര്‍ഗനിര്‍ദേശങ്ങളും വാര്‍ത്തകളും ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
 
 എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ +44-2078369147 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.  inf.london@mea.gov.in എന്ന മെയില്‍ വ്‌ലാസവും നല്‍കിയിട്ടുണ്ട്. ബ്രിട്ടനിലെ സൗത്ത് പോര്‍ട്ടില്‍ 3 പെണ്‍കുട്ടികളെ കൗമാരക്കാരന്‍ കുത്തികൊലപ്പെടുത്തിയ സംഭവമാണ് പിന്നീട് അഭയാര്‍ഥികള്‍ക്കെതിരായ പ്രക്ഷോഭമായി മാറിയത്. അക്രമി അഭയാര്‍ഥികള്‍ ഒരാളാണെന്ന വസ്തുതാവിരുദ്ധമായ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും ആക്രമങ്ങളുണ്ടായി. 
 
നാനൂറോളം പ്രക്ഷോഭകാരികള്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.  ഇന്നും രാജ്യത്ത് നിരവധി റാലികളാണ് പ്രക്ഷോഭകര്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയെന്നും സൈനികര്‍ ഉള്‍പ്പെടുന്ന പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ തെറ്റുകളുടെ ഉത്തരവാദിത്തം സമൂഹത്തിനും; കുട്ടികളെ മാത്രം പഴിക്കുമ്പോള്‍ നാം മറന്നുപോകുന്നത്

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക്, എയര്‍ടെലുമായി കരാര്‍ ഒപ്പിട്ടു; ജിയോയ്ക്ക് പണി!

കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ചു; നേഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം

HCLന്റെ നിയന്ത്രണം ഇനി റോഷ്ണിക്ക്, ഇന്ത്യയിലെ അതിസമ്പന്ന വ്യക്തികളില്‍ മൂന്നാം സ്ഥാനത്ത്

അടുത്ത ലേഖനം
Show comments