Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബാബര്‍ അസം 10വര്‍ഷമായി തന്നെ പീഡിപ്പിക്കുന്നു': പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റനെതിരെ ലൈംഗിക ആരോപണവുമായി യുവതി

Babar Azam

ശ്രീനു എസ്

, തിങ്കള്‍, 30 നവം‌ബര്‍ 2020 (13:32 IST)
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ ബാബര്‍ അസമിനെതിരെ ലൈംഗിക ആരോപണവുമായി യുവതി. വിവാഹ വാഗ്ദാനം നല്‍കി 10 വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് പരാതി. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂളില്‍ ബാബറിനൊപ്പം താന്‍ പഠിച്ചെന്നാണ് യുവതി അവകാശപ്പെടുന്നത്. 
 
വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ പാക് മാധ്യമപ്രവര്‍ത്തകനായ സാജ് സാദിഖാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ബാബര്‍ തന്നെ ഗര്‍ഭിണിയാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി വീഡിയോയില്‍ പറയുന്നു. അതേസമയം ആരോപണത്തില്‍ ബാബര്‍ അസം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡിയുമായി സിംഗപ്പൂരില്‍ അവന്‍ പിറന്നു!