Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഗ്‌ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പാര്‍ലമെന്റ് മന്ദിരം കൈയേറിയതിനു പിന്നാലെ അടിയന്തരാവസ്ഥ

ബാഗ്‌ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പാര്‍ലമെന്റ് മന്ദിരം കൈയേറിയതിനു പിന്നാലെ അടിയന്തരാവസ്ഥ

ബാഗ്ദാദ്
ബാഗ്​ദാദ് , ഞായര്‍, 1 മെയ് 2016 (12:07 IST)
ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ പാര്‍ലമെന്റ് മന്ദിരം ഷിയ നേതാവ് മുഖ്‌തദ അല്‍സദ്‌റിന്റെ അനുയായികള്‍ കൈയേറിയതിനു പിന്നാലെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം.
 
സര്‍ക്കാർ പുന:സംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാർ പാർലമെൻറിലേക്കും തന്ത്രപ്രധാന മേഖലയായ ഗ്രീന്‍ സോണിലേക്കും ഇരച്ചു കയറിയത്​.  ഗ്രീന്‍സോണിലുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലെ കസേരകളും മറ്റും തകര്‍ത്തു.​
 
വിദേശരാജ്യങ്ങളുടെ എംബസികള്‍ അടക്കമുള്ള അതീവജാഗ്രതാപ്രദേശമായ ഗ്രീന്‍ സോണില്‍ പ്രതിഷേധക്കാർ ശനിയാഴ്​ച രാത്രിയും തമ്പടിച്ചിരിക്കുകയാണ്​. ഭരണപരിഷ്‌കാരം ആവശ്യപ്പെട്ട് ആയിരുന്നു ഷിയ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് കൈയടക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിനു ജോസഫ് പറഞ്ഞത് കള്ളമോ ?; വിമാനത്താവളത്തില്‍ അറസ്‌റ്റിലായത് ജീവനക്കാരോട് മോശമായി പെരുമാറിയതിന്, പണി പാളിയെന്ന് തോന്നിയപ്പോള്‍ മാപ്പ് എഴുതി നല്‍കി തലയൂരി- ഇത്തിഹാദ് എയര്‍വേസിന്റെ വാര്‍ത്താകുറിപ്പ് പുറത്ത്