ബാഗ്ദാദ് ഭീകരാക്രമണം; മരണം 213 ആയി, മരണസംഖ്യ ഇനിയും ഉയർന്നേക്കും
ബാഗ്ദാദിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 213 ആയി
ബാഗ്ദാദിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 213 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം. പരുക്കേറ്റവരുടെ നില അതീവഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയുടെ കാര്യാലയം അറിയിച്ചു.
ബഗ്ദാദിലെ കറാദ ജില്ലയിലെ അല്‍ ഹാദി സെന്‍റര്‍ എന്ന ഷോപ്പിങ് കേന്ദ്രത്തിനു സമീപമാണ് ആദ്യ സ്ഫോടനമുണ്ടായത്. ഇവിടെ മാത്രം 208 പേര്‍ മരിച്ചു. ഇവിടെ സ്ഫോടക വസ്തുക്കളുമായത്തെിയ ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. ജൂണ്‍ ഒമ്പതിന് ബഗ്ദാദിനടുത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 30 പേര്‍ മരിച്ചിരുന്നു. അതിന് മൂന്നാഴ്ച മുമ്പും തലസ്ഥാന നഗരിയിലെ മൂന്ന് ശിയാ കേന്ദ്രങ്ങളില്‍ ഐ എസ് ആക്രമണമുണ്ടായി. ഇതില്‍ 69 പേര്‍ മരിച്ചു.