Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനം: എണ്‍പത് മരണം; നൂറോളം പേര്‍ക്ക് പരുക്ക്

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എണ്‍പത് പേര്‍ കൊല്ലപ്പെട്ടു

bagdad
ബാഗ്ദാദ് , ഞായര്‍, 3 ജൂലൈ 2016 (15:01 IST)
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എണ്‍പത് പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഷോപ്പിംഗ് കോംപ്ലക്‌സിനും തിരക്കേറിയ ഒരു റസ്‌റ്റോറന്റിനും ഇടയിലാണ് സ്‌ഫോടനം ഉണ്ടായത്.
 
ശനിയാഴ്ച നോമ്പ് തുറന്നതിന് ശേഷം ജനങ്ങള്‍ ഷോപ്പിങ്ങിനും മറ്റുമായി പുറത്തിറങ്ങിയ സമയത്താണ് രണ്ടിടങ്ങളിലായി ബോംബ് സ്‌ഫോടനം ഉണ്ടായത്. ബാഗ്ദാദിലെ കരജ ജില്ലയിലായിരുന്നു ആദ്യ സ്‌ഫോടനം നടന്നത്. തുടര്‍ന്ന് കിഴക്കന്‍ ബാഗ്ദാദിലും സ്‌ഫോടനമുണ്ടായി.
 
കരദയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എഴുപത്തിയഞ്ചില്‍ പരം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കിഴക്കന്‍ ബാഗ്ദാദിലെ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
 
കരദയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്ന ഫലൂജ നഗരം സൈന്യം പൂര്‍ണമായും തിരിച്ച് പിടിച്ചതിന് പിന്നാലെയാണ് ശക്തമായ ഈ ബോംബ് സ്‌ഫോടനം ഉണ്ടായത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർഎസ്‌പിയുടെ മുന്നണിമാറ്റം തിടുക്കത്തിലായി; മുഖ്യമന്ത്രിയെന്ന നിലയില്‍ പക്വമതിയെ പോലെയാണ് പിണറായി വിജയന്റെ പെരുമാറ്റം: ഇടതുഭരണത്തെ പ്രകീർത്തിച്ച് ടി ജെ ചന്ദ്രചൂഡൻ