Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒബാമയുടെയും മിഷേലിന്റെയും പ്രണയം സിനിമയാകുന്നു

ഒബാമയുടെയും മിഷേലിന്റെയും പ്രണയം സിനിമയാകുന്നു
ലോസ് ഏഞ്ചലസ് , ഞായര്‍, 7 ഡിസം‌ബര്‍ 2014 (12:05 IST)
ലോക പ്രശസ്തമായ അമേരിക്കന്‍ പ്രസിഡന്റെ ബറാക് ഒബാമയുടെയും ഭാര്യ മിഷേൽ ഒബാമയുടെയും പ്രണയം സിനിമയാകുന്നു. ജൂലൈയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്  'സൗത്ത്സൈഡ് വിത്ത് യു' എന്നാണ് പേരിട്ടിരിക്കുന്നത്.

നിയമോപദേഷ്ടാവായി ജോലി ചെയ്തു വന്ന മിഷേൽ 1989ലാണ് ഒബാമയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 1992 ഒക്ടോബർ മൂന്നിന് ഒബാമയും മിഷേലും ഒന്നായി. 1989 കാലഘട്ടത്തിലെ  ഒബാമയും മിഷേലും തമ്മിലുള്ള പ്രണയകാലമാണ് സിനിമയാകുന്നത്.

മിഷേലായി ടിക സംപ്റ്റർ അഭിനയിക്കുബോള്‍ ഒബാമയുടെ ചെറുപ്പം അഭിനയിക്കാൻ പറ്റിയൊരു നടനെ തേടി നടക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.  ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിർവ്വഹിക്കുന്നത് പ്രശസ്തനായ റിച്ചാർഡാണ്. ജൂലൈയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ചിക്കോഗോയില്‍ ആരംഭിക്കും. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രണയം പറയുന്ന ചിത്രം ഹോംഗൗൺ പിക്ചേഴ്സാണ് നിർമിക്കുന്നത്.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam