Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് കേസുകൾ കുറവ്: ബെയ്‌ജിങ്ങിൽ ഇനി മാസ്‌കില്ലാതെ പുറത്തിറങ്ങാം

കൊവിഡ് കേസുകൾ കുറവ്: ബെയ്‌ജിങ്ങിൽ ഇനി മാസ്‌കില്ലാതെ പുറത്തിറങ്ങാം
, വെള്ളി, 21 ഓഗസ്റ്റ് 2020 (14:07 IST)
പൊതുവിടങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന നിർദേശം പിൻവലിച്ച് ബെയ്‌ജിങ്ങിലെ ആരോഗ്യവകുപ്പ് അധികൃതർ. നഗരത്തിൽ തുടർച്ചയായ 13 ദിവസവും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങളിൽ ബെയ്‌ജിങ് ഇളവുകൾ കൊണ്ടുവരുന്നത്.
 
മാസ്‌ക് ധരികേണ്ടതില്ലെന്ന അധികൃതരുടെ നിർദേശങ്ങൾ വന്നുവെങ്കിലും ജനങ്ങൾ ഇപ്പോഴും മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്.മാസ്‌ക് ധരിക്കുന്നതിന് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ് അധികൃതര്‍ ഇളവുകള്‍ നല്‍കുന്നത് ഇത് രണ്ടാംതവണയാണ്. ഏപ്രിലിൽ  അധികൃതർ ഇത്തരത്തിൽ ഒരു നിർദേശം നൽകിയിരുന്നു എന്നാൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ ജൂണിൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നോവയ്ക്ക് മറ്റൊരു എതിരാളികൂടി, സിട്രോൺ ബെര്‍ലിങ്കോ എംപിവി ഇന്ത്യയിലേയ്ക്ക്