Benjamin Netanyahu: അറസ്റ്റ് പേടിച്ച് നെതന്യാഹു; അമേരിക്കയിലേക്ക് എത്തിയത് 600 കിലോമീറ്റര്‍ ചുറ്റിവളഞ്ഞ്, കാരണം ഇതാണ്

നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിങ്‌സ് ഓഫ് സായന്‍' ആണ് ഇസ്രയേലില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ അധിക ദൂരം പറന്നത്

രേണുക വേണു
വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (11:35 IST)
Benjamin Netanyahu

Benjamin Netanyahu: ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എത്തിയത് 600 കിലോമീറ്റര്‍ അധികം സഞ്ചരിച്ചെന്ന് റിപ്പോര്‍ട്ട്. അറസ്റ്റ് ഭയന്നാണ് വിമാനത്തിന്റെ റൂട്ട് മാറ്റിയതെന്നാണ് വിവരം. 
 
നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിങ്‌സ് ഓഫ് സായന്‍' ആണ് ഇസ്രയേലില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ അധിക ദൂരം പറന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മുകളിലൂടെയുള്ള പറക്കല്‍ ഒഴിവാക്കാനാണ് ചുറ്റിവളഞ്ഞ പാത തിരഞ്ഞെടുക്കേണ്ടിവന്നത്. 
 
ഗാസയിലെ നരഹത്യയില്‍ രാജ്യാന്തര ക്രിമിനല്‍ കോടതി 2024 നവംബറില്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ അംഗങ്ങളായ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാന്‍ അവകാശമുണ്ട്. ഇതില്‍ പേടിച്ചാണ് നെതന്യാഹു ന്യൂയോര്‍ക്കിലേക്കുള്ള ആകാശപാതയില്‍ യൂറോപ്യന്‍ രാജ്യങ്ങളെ ഒഴിവാക്കിയത്. 
 
സഞ്ചാരപാത മാറ്റിയത് സംബന്ധിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. യുഎന്നിലെ പൊതു സമ്മേളനത്തില്‍ പങ്കെടുത്തശേഷം നെതന്യാഹു യുഎസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റു ചെയ്യുമെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ മുകളിലൂടെ പറന്നാല്‍ ചിലപ്പോള്‍ വിമാനം നിലത്തിറക്കേണ്ട സാഹചര്യം വന്നേക്കാം. അതുകൊണ്ടാണ് 600 കിലോമീറ്റര്‍ അധികം സഞ്ചരിച്ച് നെതന്യാഹു ന്യൂയോര്‍ക്കില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments