റോഡരികില്‍ നില്‍ക്കുന്ന സുന്ദരിയെ കണ്ടതോടെ എല്ലാ കണ്‍ട്രോളും പോയി; പിന്നെ സംഭവിച്ചത്...
വണ്ടിയോടിക്കുമ്പോൾ പെൺകുട്ടിയെ നോക്കിയാൽ ഇതായിരിക്കും അനുഭവം
വാഹനം ഓടിക്കുന്ന ഏതൊരാളുടേയും ശ്രദ്ധ പൂര്‍ണമായും റോഡിലായിരിക്കണം. റോഡിന്റെ വശങ്ങളിലോ മ്മറ്റോ നടക്കുന്ന കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നവനായിരിക്കും ഒരു മികച്ച ഡ്രൈവര്‍. എന്നാൽ ചിലപ്പോൾ ചെറിയൊരു അശ്രദ്ധ മതി മാത്രം മതി വലിയൊരു അപകടമുണ്ടാകാൻ. അത്തരത്തില്‍ ഉണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
യുക്രേനിലെ ഒരു പട്ടണത്തിലാണ് അപടകം നടന്നത്. റോഡ് സൈഡിൽ ഡാൻസ് ചെയ്തിരുന്ന സുന്ദരിയെ നോക്കിയപ്പോഴാണ് സൂപ്പർ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് റൈഡര്‍ തെറിച്ചു റോഡിൽ വീഴുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് അയാള്‍ രക്ഷപ്പെട്ടതെങ്കിലും കാലിനും ഇടുപ്പെല്ലിനുമെല്ലാം പൊട്ടലുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.