Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 23 April 2025
webdunia

ബില്‍ഗേറ്റ്‌സിന് വര്‍ഷത്തിലൊരിക്കല്‍ മുന്‍കാമുകിയെ കാണാന്‍ ഭാര്യയുമായി കരാര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്

Bill Gates

ശ്രീനു എസ്

, ബുധന്‍, 5 മെയ് 2021 (15:52 IST)
വളരെ അത്ഭുതത്തോടെയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും കോടീശ്വരനുമായ ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിയുന്ന വിവരം ലോകം കേട്ടത്. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു ഇക്കാര്യം ഇരുവരും പങ്കുവച്ചത്. എന്നാലിപ്പോള്‍ ബില്‍ഗേറ്റ്‌സിന് വര്‍ഷത്തിലൊരിക്കല്‍ മുന്‍കാമുകിയെ കാണാന്‍ ഭാര്യയുമായി കരാര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. ആന്‍ വിന്‍ഡ്ബ്ലാഡാണ് ബില്‍ഗേറ്റ്‌സിന്റെ മുന്‍ കാമുകി. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ വാള്‍ട്ടര്‍ ഐസാക്‌സണ്‍ ആണ് 1997 ല്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത്.
 
വിന്‍ഡ്ബ്ലാഡുമായി അദ്ദേഹം വര്‍ഷത്തില്‍ ഒരു അവധിക്കാലത്ത് നോര്‍ത്ത് കരോലീന ബീച്ചില്‍ ചിലവഴിച്ചതായി വാള്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1997 നു ശേഷവും ഇവര്‍ ഈ ബന്ധം തുടര്‍ന്നോയെന്ന് വ്യക്തമല്ലെന്നും മെലിന്‍ഡയുമായുള്ള വിവാഹത്തിന് ബില്‍ഗേറ്റ്‌സ് വിന്‍ബ്ലാഡിനോട് അനുമതി ചോദിച്ചിരുന്നതായും വാള്‍ട്ടര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്‍ഡിഎഫിന്റെ വിജയത്തില്‍ കോടിയേരി കയ്യടി അര്‍ഹിക്കുന്നു, എന്തുകൊണ്ട്?