Webdunia - Bharat's app for daily news and videos

Install App

മൈക്രോസോഫ്റ്റ് കമ്പനിയില്‍ ജോലിക്കാരിയായി മെലിന്‍ഡ വന്നു; ബില്‍ ഗേറ്റ്‌സിന് വല്ലാത്തൊരു അടുപ്പം, അത് പ്രണയമായി, വിവാഹമോചനം 27 വര്‍ഷത്തിനു ശേഷം

Webdunia
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (10:47 IST)
സിനിമാ കഥ പോലെ സംഭവ ബഹുലമാണ് മൈക്രോസോഫ്റ്റ് കമ്പനി ഉടമ ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും തമ്മിലുള്ള പ്രണയം. അപ്രതീക്ഷിതമായാണ് ബില്‍ ഗേറ്റ്സിന്റെ ജീവിതത്തിലേക്ക് മെലിന്‍ഡ കടന്നുവരുന്നത്. പിന്നീട് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുകയും വിവാഹതിരാകുകയും ചെയ്തു. ഒടുവില്‍ 27 വര്‍ഷത്തെ ദാമ്പത്യ ജീവിതം ഇരുവരും വേര്‍പ്പെടുത്തി. 
 
1987 ല്‍ മൈക്രോസോഫ്റ്റ് കമ്പനിയില്‍ ജോലിക്കാരിയായാണ് മെലിന്‍ഡ എത്തുന്നത്. ന്യൂയോര്‍ക്കില്‍ പ്രൊഡക്ട് മാനേജരായാണ് മെലിന്‍ഡ മൈക്രോസോഫ്റ്റില്‍ ജോലിക്ക് പ്രവേശിക്കുന്നത്. മെലിന്‍ഡയോട് ബില്‍ ഗേറ്റ്സിന് വല്ലാത്ത അടുപ്പവും സൗഹൃദവും തോന്നി. ഇരുവരും തമ്മില്‍ പ്രണയത്തിലായി. ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരായി. മൂന്ന് മക്കളുണ്ട്. 
 
വിവാഹമോചനം തങ്ങള്‍ ഇരുവരും ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞിരുന്നു. ദമ്പതിമാരെന്ന നിലയില്‍ ഇനിയും മുന്നോട്ടുപോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അതിനാല്‍ വേര്‍പിരിയുകയാണെന്നും ഇരുവരും അറിയിച്ചു. വളരെ ആലോചിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെന്നും വ്യക്തമാക്കി. 
 
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ഇരുവരും കൂടിയാണ് നടത്തുന്നത്. ദാരിദ്ര്യം, രോഗം, അസമത്വം എന്നിവയ്ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഫൗണ്ടേഷനാണിത്. ഈ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം തുടരുമെന്ന് ബില്‍ഗേറ്റ്സ് അറിയിച്ചിരുന്നു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments