Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

'മെലിന്‍ഡ ഭാര്യയായിരിക്കെ കമ്പനിയിലെ രണ്ട് സ്ത്രീകളോട് ഡേറ്റിങ്ങിന് അവസരം ചോദിച്ചു'; ബില്‍ ഗേറ്റ്‌സിനെതിരെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍

Bill Gates
, ചൊവ്വ, 18 മെയ് 2021 (11:03 IST)
ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിയാന്‍ തീരുമാനിച്ചത് വലിയ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. 27 വര്‍ഷം നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിക്കാന്‍ എന്താണ് കാരണമെന്ന് എല്ലാവരും ചികഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബില്‍ ഗേറ്റ്‌സിന്റെ പരസ്ത്രീബന്ധമാണ് വിവാഹമോചനത്തിനു കാരണമെന്നാണ് വ്യക്തമാകുന്നത്. 
 
മെലിന്‍ഡ ഭാര്യയായിരിക്കെ മൈക്രോസോഫ്റ്റിലെയും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലെയും ഓരോ ജീവനക്കാരികളോട് ബില്‍ ഗേറ്റ് ഡേറ്റിങ്ങിന് അവസരം ചോദിച്ചതായി റിപ്പോര്‍ട്ട്. ഇത് മെലിന്‍ഡ അറിയുകയും അവരെ ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2019 മുതല്‍ തന്നെ വിവാഹമോചനവുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ മെലിന്‍ഡ നടത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് അഭിഭാഷകനെ കണ്ട് നിയമവശങ്ങള്‍ ആരാഞ്ഞിരുന്നു. വിവാഹശേഷവും ബില്‍ ഗേറ്റ് മറ്റ് സ്ത്രീകളുമായി അടുത്ത ബന്ധം രഹസ്യമായി കാത്തുസൂക്ഷിച്ചിരുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

ലോകത്തെ ഏറ്റവും വലിയ കോടീശ്വരരിൽ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത് ലൈംഗികാരോപണ അന്വേഷണത്തിനിടെയെന്ന് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
 
2020 മാർച്ച് 20നാണ് ബിൽഗേറ്റ്‌സ് കമ്പനിയുടെ ഡയറക്‌ടർ ബോർഡിൽ നിന്ന് രാജിവെച്ചത്. സന്നദ്ധപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നായിരുന്നു വിശദീകരണം. എന്നാൽ കമ്പനിയിലെ ജീവനക്കാരിയുമായി ബില്‍ ഗേറ്റ്‌സിനുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച ആരോപണത്തില്‍ കമ്പനി നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു രാജിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
 
മൈക്രോസോഫ്റ്റ് ജീവനക്കാരി തന്നെയാണ് തനിക്ക് നേരത്തെ ബില്‍ ഗേറ്റ്‌സുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കത്ത് മുഖേനയാണ് കമ്പനി ബോര്‍ഡിനെ അറിയിച്ചത്. തുടർന്ന് 2019ലാണ് അന്വേഷണം ആരംഭിച്ചത്.അന്വേഷണം നടക്കുന്നതിനാല്‍ ഡയറക്ടര്‍ സ്ഥാനത്ത് ബില്‍ ഗേറ്റ്‌സ് തുടരുന്നത് ധാര്‍മികമല്ലെന്ന് ചില ബോര്‍ഡ് അംഗങ്ങള്‍ അം‌ഗങ്ങൾ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് രാജി. 2000 മുതൽ ബിൽഗേറ്റ്‌സുമായി അടുപ്പം ഉണ്ടായിരുന്നുവെന്നാണ് ജീവനക്കാരിയുടെ ആരോപണം.
 
ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും വേര്‍പിരിഞ്ഞ വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. 27 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. തിരിച്ചെടുക്കാനാവാത്ത വിധം തകർന്നുപോയി എന്നായിരുന്നുഅപേക്ഷയില്‍ മെലിന്‍ഡ പറഞ്ഞിരുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാനറാ ബാങ്കില്‍ നിന്ന് 8.13 കോടി തട്ടിയ പ്രതി അറസ്റ്റില്‍