Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്റിബോഡി മരുന്നുകൾ കൊവിഡ് മരണങ്ങൾ കുറയ്കുമെന്ന് ബിൽഗേറ്റ്സ്

ആന്റിബോഡി മരുന്നുകൾ കൊവിഡ് മരണങ്ങൾ കുറയ്കുമെന്ന് ബിൽഗേറ്റ്സ്
, ബുധന്‍, 7 ഒക്‌ടോബര്‍ 2020 (07:54 IST)
വാഷീങ്ടൺ: ആന്റിബോഡി മരുന്നുകൾ ലഭ്യമാകുന്നതോടെ കൊവിഡ് മരണങ്ങൾ വലിയ രീതിയിൽ കുറയുമെന്ന് ബിൽഗേറ്റ്സ്. മരുന്നിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ വ്യാപകമായി ഇവ ലഭ്യമാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മോണോക്ലോൺ ആന്റിബോഡി എന്ന വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ കൊവിഡിനെതിരെ ഫലം കാണുമെന്നാണ് ബിൽഗേറ്റ്സ് പ്രതിക്ഷ പ്രകടിപ്പിയ്ക്കുന്നത്. 
 
ആന്റിബോഡി വൈറൽ മരുന്നുകൾ ഗവേഷകരുടെ പരിഗണനയിലുണ്ട്. കുത്തിവയ്പ്പ് നടത്തുന്നതിന് പകരം വായിലൂടെ നൽകുന്നതായിരിയ്കും ഇത്തരം മരുന്നുകൾ. എന്നാൽ കൊവിഡ് മരണനിരക്ക് കുറയ്ക്കാന്നും ജീവിതം സാധാരണനിലയിലേയ്ക്ക് എത്തിയ്ക്കാനും വാക്സിൻ നിർബന്ധമാണ് എന്നും ബിൽഗേറ്റ്സ് വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈഫ് മിഷൻ: എം ശിവശങ്കറിനെ സിബിഐ ചോദ്യ ചെയ്യും