Publish Date: Mon, 13 Apr 2026 (11:31 IST)
Updated Date: Mon, 13 Apr 2026 (11:47 IST)
മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തി ബിഎല്‍എ. പാക്കിസ്ഥാന്‍ സമുദ്രത്തില്‍ പട്രോളിങ് നടത്തുന്ന സമയത്തായിരുന്നു ബലൂചിസ്ഥാന്‍ പോരാളികള്‍ ആക്രമണം നടത്തിയത്. മേഖലയില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ ആക്രമാണിതെന്ന് സുരക്ഷ ഔദ്യോഗസ്ഥര്‍ പറയുന്നു.
പാകിസ്ഥാന്‍ -ഇറാന്‍ അതിര്‍ത്തി പ്രദേശത്ത് പെട്രോളിങ് നടത്തുന്നതിനിടെയാണ് ബോട്ടിനു നേരെ വെടിവെപ്പ് ഉണ്ടായത്. അതിലുണ്ടായിരുന്ന മൂന്നു ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ഇറാന് ചൈന ആയുധങ്ങള്‍ നല്‍കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ആയുധങ്ങള്‍ നല്‍കിയാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50% അധികതീരുക ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തമാസം ചൈന സന്ദര്‍ശിക്കാന്‍ ഇരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം. അടുത്തമാസം ഇറാനിലേക്ക് ചൈന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അയക്കാന്‍ ഒരുങ്ങുന്നു എന്നാണ് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്തത്.