Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറാഖില്‍ സ്ഫോടനപരമ്പര: അന്‍പതിലേറെ മരണം

ഇറാഖില്‍ സ്ഫോടനപരമ്പര: അന്‍പതിലേറെ മരണം
ബാഗ്ദാദ് , ഞായര്‍, 8 ജൂണ്‍ 2014 (10:42 IST)
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ സ്ഫോടനപരമ്പരയില്‍ അന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഒരു മണിക്കൂറിനിടെ എട്ട് സ്‌ഫോടനങ്ങള്‍ നഗരത്തിലുണ്ടായി. 
 
ഷിയാ പ്രവിശ്യകളെ ലക്‍ഷ്യമാക്കിയാണ് സ്ഫോടനങ്ങള്‍ നടന്നത്‍. നേരത്തെ അന്‍ബാറിലെ ഒരു പ്രമുഖ സര്‍വകലാശാലയില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ വിദ്യാര്‍ത്ഥികളെ ബന്ദികളാക്കിയിരുന്നു. 2013ല്‍ മാത്രം ഇറാഖില്‍ സ്ഫോടനങ്ങളില്‍ എണ്ണായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് യുഎന്നിന്റെ പഠന റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam